ചൈനയിൽ കൊറോണ വ്യാപനത്തിന്റെ തോത് കുറഞ്ഞു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിൽ ഇന്നലെ എട്ടുകേസുകൾ മാത്രമേ റിപ്പോർട്ടു ചെയ്തിട്ടുള്ളു. പുറത്തുനിന്ന് ചൈനയിൽ എത്തുന്നവരിൽ ചിലർക്ക് കൊറോണ പിടിപെട്ടതായി റിപ്പോർട്ടുണ്ട്.
കൊറോണയെ നിയന്ത്രിക്കുന്നതിൽ ചൈന ഏതാണ്ടു വിജയിച്ചെന്നും ജൂൺ ആകുന്പോഴേക്ക് രോഗത്തെ പൂർണമായി നിയന്ത്രിക്കാനാവുമെന്നും ചൈനീസ് അധികൃതർ പറഞ്ഞു. എന്നാൽ മറ്റു രാജ്യങ്ങൾ എടുക്കുന്ന നടപടികളുടെ പോരായ്മ ചൈനയുടെ യത്നങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് പറഞ്ഞു. ഇതിനകം ആഗോളതലത്തിൽ 4751 മരണമാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്.