യുഎസ് പ്രസിഡന്റ് ട്രംപുമായി ഈയിടെ കൂടിക്കാഴ്ച നടത്തിയ ബ്രസീലിലെ ഉദ്യോഗസ്ഥനു കൊറോണ സ്ഥിരീകരിച്ചു. ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോയുടെ കമ്യൂണിക്കേഷൻ മേധാവി ഫാബിയോയ്ക്കാണു രോഗം പിടിപെട്ടത്. ശനിയാഴ്ച ട്രംപിന്റെ ഫ്ളോറിഡ റിസോർട്ടിലെത്തിയാണ് ഫാബിയോ അദ്ദേഹവുമായി ചർച്ച നടത്തിയത്.
ബോൽസനാരോയുടെയും ഫാബിയോയൊടൊപ്പം യുഎസിലേക്കു പോയ ഉദ്യോഗസ്ഥരുടെയും ആരോഗ്യ പരിരക്ഷയ്ക്കു വേണ്ട നടപടികൾ എടുത്തുവരികയാണെന്നു ബ്രസീൽ പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു. പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം ഫാബിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും ചിത്രത്തിൽ കാണാം.