കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും മാർച്ച് 31 വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. നക്ഷത്ര ബംഗ്ലാവും (പ്ലാനറ്റോറിയം) 31 വരെ പ്രവർത്തിക്കില്ല.
ഇവിടങ്ങളിൽ ആളുകൾ കൂട്ടമായി എത്തുന്നത് പരിഗണിച്ചാണ് നടപടിയെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.
കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം മാർച്ച് 31 വരെ അടച്ചിരിക്കുകയാണ്.