+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ർ; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

കൊ​റോ​ണ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ർ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ലോ​ക്സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ൽ 1,000
ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ർ; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍
കൊ​റോ​ണ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ർ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ലോ​ക്സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ൽ 1,000 പേ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രി​ൽ കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള​വ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​റാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലാ​യാ​ണ് 6,000 ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ർ, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള 1,100 തീ​ർ​ഥാ​ട​ക​ർ, ജ​മ്മു കാ​ഷ്മീ​രി​ൽ ​നി​ന്നു​ള്ള 300 വി​ദ്യാ​ർ​ഥി​ക​ൾ, കേ​ര​ളം, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1,000 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, മു​ന്പു​ത​ന്നെ ഇ​റാ​നി​ൽ ക​ഴി​യു​ന്ന​വ​ർ, മ​ത​പ​ഠ​ന വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു- ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

ഇ​വ​രി​ൽ തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി. കൊ​റോ​ണ വൈ​റ​സ് രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന കോ​മി​ലാ​ണ് കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ഇ​റാ​നി​ൽ​നി​ന്ന് 529 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് സ​ർ​ക്കാ​രി​ന് ഇതുവരെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ 299 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ച്ചു​ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.