കേരളത്തിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി തമിഴ്നാട് സർക്കാർ. അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരളം ഉൾപ്പെടെയുള്ള കോവിഡ് 19 ബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി നിർദേശിച്ചു.
വിദേശ സന്ദർശനങ്ങളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി സി. വിജയഭാസ്കർ ആവശ്യപ്പെട്ടു. അതേസമയം തമിഴ്നാട്ടിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒമാനിൽനിന്നും എത്തിയ നാൽപത്തിയഞ്ചുകാരാണ് രോഗം സ്ഥിരീകരിച്ചത്.