+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്-19: ബുധനാഴ്ച പുതിയ കേസുകളില്ല

സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ല്‍ 14 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് 19 രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​ലി​​​യ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്തി വ​​​രു​​​ന്ന​​​താ​​​യി
കോവിഡ്-19: ബുധനാഴ്ച പുതിയ കേസുകളില്ല
സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ല്‍ 14 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് -19 രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​ലി​​​യ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്തി വ​​​രു​​​ന്ന​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. 110 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് -19 രോ​​​ഗം പ​​​ട​​​ര്‍​ന്നു​​​പി​​​ടി​​​ച്ച സാ​​​ഹച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 3313 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ല്‍ 3020 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും 293 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​മാ​​​ണു​​ള്ള​​ത്.

സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ​​​വ​​​രു​​​ടെ 1179 സാ​​​മ്പി​​​ളു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു. ഇ​​​തി​​​ല്‍ 889 സാ​​​മ്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റി​​​വ് ആ​​​ണ്. 213 സാ​​​മ്പി​​​ളു​​​ക​​​ളു​​​ടെ ഫ​​​ലം ല​​​ഭി​​​ക്കാ​​​നു​​​ണ്ട്. നി​​​ല​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് -19 രോ​​​ഗം ബാ​​​ധി​​​ച്ച 14 പേ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​ന്ന​​ലെ പു​​​തി​​​യ പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ള്‍ വ​​​ന്നി​​​ട്ടി​​​ല്ല.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള 85 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടു പേ​​​ര്‍ ഹൈ ​​​റി​​​സ്കി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ല്‍ ആ​​​ശ​​​ങ്ക​​​യ്ക്ക് വ​​​ക​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.

സാന്പിൾ പരിശോധന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ സാ​​​മ്പി​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ലാ​​​ബ്, തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്, രാ​​​ജീ​​​വ്ഗാ​​​ന്ധി ബ​​​യോ ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നും കൂ​​​ടി അ​​​നു​​​മ​​​തി കി​​​ട്ടി​​​യാ​​​ല്‍ വേ​​​ഗ​​​ത്തി​​​ല്‍ ഫ​​​ലം ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.

പ്രത്യേക പരിചരണം

ഇ​​​റ്റ​​​ലി​​​യി​​​ല്‍നി​​​ന്നു പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍ എ​​​ത്തി​​​യ മൂ​​​ന്നം​​​ഗ കു​​​ടും​​​ബ​​​വു​​​മാ​​​യി സ​​​മ്പ​​​ര്‍​ക്കം പു​​​ല​​​ര്‍​ത്തി​​​യ 969 പേ​​​രെ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​തി​​​ല്‍ 129 പേ​​​രെ ഹൈ ​​​റി​​​സ്ക് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രി​​​ല്‍ 13 ശ​​​ത​​​മാ​​​നം പേ​​​ര്‍ 60 വ​​​യ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള​​​വ​​​രാ​​​ണ്. അ​​​വ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ച​​​ര​​​ണ​​​മാ​​​ണ് ന​​​ല്‍​കു​​​ന്ന​​​ത്. കോ​​​ട്ട​​​യ​​​ത്ത് 60 പേ​​​ര്‍ കോ​ൺടാ​​ക്ട് ലി​​​സ്റ്റി​​​ലു​​​ണ്ട്.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള മൂ​​​ന്ന് വ​​​യ​​​സു​​​കാ​​​ര​​​നു​​​മാ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മാ​​​യും സ​​​മ്പ​​​ര്‍​ക്കം പു​​​ല​​​ര്‍​ത്തി​​​യ 33 ഹൈ ​​​റി​​​സ്കു​​​ള്ള​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ 131 പേ​​​രെ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

എയർപോർട്ട് സ്ക്രീനിംഗ്

കോ​​​വി​​​ഡ്-19 ബാ​​​ധി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ത​​​ന്നെ എ​​​ല്ലാ എ​​​യ​​​ര്‍​പോ​​​ര്‍​ട്ടു​​​ക​​​ളി​​​ലും ന​​​ല്ല സ്ക്രീ​​​നിം​​​ഗാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ മു​​​ഖേ​​​ന ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ വ​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. സ്വ​​​മേ​​​ധ​​​യാ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത് വ​​​രു​​​ന്ന​​​വ​​​രു​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ കേ​​​സു​​​ക​​​ള്‍ വ​​​രു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് ചി​​​കി​​​ത്സ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ കൂ​​​ട്ടും. രോ​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

എല്ലാവർക്കും മാസ്ക് വേണ്ട

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും‍ മാ​ത്ര​മേ മാ​സ്ക് ധ​രി​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. മാ​ര്‍​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം. തു​ട​ർ​ന്ന് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്ക​ണം.

പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്‍ 95 മാ​സ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല. എ​വി​ടെ​യെ​ങ്കി​ലും പോ​യി വ​ന്നാ​ല്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കി​യാ​ല്‍ ത​ന്നെ പ​ല പ​ക​ര്‍​ച്ച വ്യാ​ധി​ക​ളി​ല്‍ നി​ന്നു ര​ക്ഷ നേ​ടാം. സാ​നി​റ്റ​റൈ​സ​ര്‍ ല​ഭ്യ​ത കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ പ​രീക്ഷ​യെ​ഴു​താ​ന്‍ പോ​കേ​ണ്ട​തി​ല്ല. പ​രീ​ക്ഷ​യെ​ഴു​താ​ന്‍ വ​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക റൂ​മും സൗ​ക​ര്യ​ങ്ങ​ളും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ ചെ​യ്തു കൊ​ടു​ക്ക​ണം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 40 ല​ക്ഷം കു​ട്ടി​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ല്ല പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന കോ​ണ്ടാ​ക്ട് ട്രെ​യി​സ് വ​രെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ

(രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം, ബ്രാ​യ്ക്ക​റ്റി​ൽ മ​ര​ണ​സം​ഖ്യ)

ചൈ​ന- 80,955 (3158)
ഇ​റ്റ​ലി- 10,149 (631)
ഇ​റാ​ൻ- 9,000 (354)
ദ. ​കൊ​റി​യ- 7,755 (61)
സ്പെ​യി​ൻ- 2,067 (47)
ഫ്രാ​ൻ​സ്- 1,784 (33)
ജ​ർ​മ​നി- 1,622 (3)
യു​എ​സ്എ- 1,030 (31)