കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ നിലഗുരുതരം. വാർധക്യ സഹജമായ വിവിധ രോഗങ്ങൾ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയിൽനിന്നു രോഗബാധിതരായി എത്തിയവരുമായുള്ള സന്പർക്കത്തിൽ ഇവർക്കും വൈറസ് ബാധ പിടിപെട്ടത്.
വയോധികയുടെ കൊച്ചുമകൻ ഇറ്റലിയിലാണു ജോലി ചെയ്യുന്നത്. മകന്റെ അടുത്തേക്ക് ഒരു മാസത്തെ സന്ദർശനത്തിനു പിതാവും മാതാവും പോയിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണു രോഗം പിടിപെട്ടത്. ഇവരിൽനിന്നാണു വയോധികയ്ക്കു വൈറസ് പടർന്നത്. ഇവരെ നെടുന്പാശേരിയിൽനിന്നും കൂട്ടികൊണ്ടു വന്നത് ഇറ്റലിയിൽ ജോലിയുള്ള യുവാവിന്റെ സഹോദരിയും ഭർത്താവും ഇവരുടെ നാലു വയസുള്ള മകളുമാണ്. ഇവർ കുമരകം ചെങ്ങളത്താണ് താമസം.
പത്തനംതിട്ടയിലെ ആശുപത്രിയിൽനിന്നു കോട്ടയം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണ വിഭാഗത്തിൽ കഴിയവേ 85കാരിക്ക് ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടു. തുടർന്ന് വയോധികയെ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റി. വയോധികയുടെ ഭർത്താവായ 92കാരനും രോഗം പിടിപെട്ടിട്ടുണ്ട്.
ചെങ്ങളം സ്വദേശികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവർക്കൊപ്പമുള്ള മകൾ നാലര വയസുള്ള കുട്ടി, ചീപ്പുങ്കൽ സ്വദേശിയായ 24 കാരൻ, തെള്ളകം സ്വദേശി 32കാരൻ എന്നിവരുൾപ്പെടെ മൂന്നു പേർക്ക് കോറോണ വൈറസ് ബാധയില്ലെന്നു റിപ്പോർട്ട് ലഭിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇവരുടെ രോഗലക്ഷണം നെഗറ്റീവായിരുന്നു.
തുടർപരിശോധനയ്ക്കു പൂന നാഷണൽ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടിയുടെ രക്തം, സ്രവം എന്നിവ പരിശോധയ്ക്ക് അയച്ചിച്ചിരുന്നു. ആദ്യഘട്ടം 14 ദിവസവും രണ്ടാംഘട്ടം (വീണ്ടും 14 ദിവസം) പൂർത്തീകരിച്ച ശേഷമേ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുകയുള്ളുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.