+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ജാമ്യമില്ലാ കുറ്റംചുമത്തി അ​റ​സ്റ്റ് ചെ​യ്യും

കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​ജ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച് ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ ജാ​​​മ
വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ജാമ്യമില്ലാ കുറ്റംചുമത്തി അ​റ​സ്റ്റ് ചെ​യ്യും
കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​ജ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച് ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ ജാ​​​മ്യ​​​മി​​​ല്ലാ​​​ക്കു​​​റ്റം ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി അ​​​തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഹൈ​​​ടെ​​​ക് ക്രൈം ​​​എ​​​ൻ​​​ക്വ​​​യ​​​റി സെ​​​ൽ, സൈ​​​ബ​​​ർ ഡോം, ​​​സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ, സൈ​​​ബ​​​ർ സെ​​​ൽ എ​​​ന്നി​​​വ​​​യ്ക്ക് അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

മൂന്നുപേർ കൂടി അറസ്റ്റിൽ

സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു​​​പേ​​​ർ കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​തോ​​​ടെ ആ​​​കെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി. ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 12 ആ​​​യി.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കൊ​​​ണ്ടോ​​​ട്ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ണ്ടു കേ​​​സു​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി​​​യി​​​ലെ ചേ​​​രാ​​​നെ​​​ല്ലൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ചെ​​​ർ​​​പ്പു​​​ള​​​ശേ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഓ​​​രോ കേ​​​സു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ചെ​​​ർ​​​പ്പു​​​ള​​​ശേ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ലി​​​ലെ കാ​​​ക്കൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് റി​​​ചി​​​ൻ കൃ​​​ഷ്ണ, ആ​​​ദ​​​ർ​​​ശ് എ​​​ന്നി​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.