+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചി വിമാനത്താവളത്തിൽ പരിശോധന ശക്തം

കോ​​വി​​ഡ് രോ​​ഗം വ്യാ​​പി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ യാ​​ത്ര​​ക്കാ​​രെ പ​​രി​​ശോ​​ധി​​ക്കാ​​ൻ കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വി​​പു​​ല സ​​ജ്ജീ​​ക​​ര​​ണം ഏ​​ർ​​പ്
കൊച്ചി വിമാനത്താവളത്തിൽ പരിശോധന ശക്തം
കോ​​വി​​ഡ് രോ​​ഗം വ്യാ​​പി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ യാ​​ത്ര​​ക്കാ​​രെ പ​​രി​​ശോ​​ധി​​ക്കാ​​ൻ കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വി​​പു​​ല സ​​ജ്ജീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി സി​​യാ​​ൽ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

രാ​​ജ്യാ​​ന്ത​​ര, ആ​​ഭ്യ​​ന്ത​​ര അ​​റൈ​​വ​​ൽ ഭാ​​ഗ​​ത്താ​​ണ് നി​​ല​​വി​​ൽ രോ​​ഗ​​ല​​ക്ഷ​​ണ പ​​രി​​ശോ​​ധ​​ന​​യു​​ള്ള​​ത്. 30 ഡോ​​ക്ട​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ 60 പേ​​ര​​ട​​ങ്ങു​​ന്ന മെ​​ഡി​​ക്ക​​ൽ സം​​ഘ​​മാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്. രോ​​ഗ​​ല​​ക്ഷ​​ണ​​മു​​ള്ള​​വ​​രെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റാ​​ൻ അ​​ണു​​വി​​മു​​ക്ത​​മാ​​ക്കി​​യ 10 ആം​​ബു​​ല​​ൻ​​സു​​ക​​ൾ 24 മ​​ണി​​ക്കൂ​​റും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

രോ​​ഗം പ​​ട​​രാ​​തി​​രി​​ക്കാ​​ൻ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ എ​​ടു​​ക്ക​​ണ​​മെ​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഈ ​​മാ​​സം മൂ​​ന്നു മു​​ത​​ലാ​​ണ് രാ​​ജ്യ​​ത്തെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ യൂ​​ണി​​വേ​​ഴ്‌​​സ​​ൽ സ്‌​​ക്രീ​​നിം​​ഗ് (എ​​ല്ലാ രാ​​ജ്യാ​​ന്ത​​ര ആ​​ഗ​​മ​​ന യാ​​ത്ര​​ക്കാ​​ർ​​ക്കും) ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.

ചി​​ല രാ​​ജ്യാ​​ന്ത​​ര​​യാ​​ത്ര​​ക്കാ​​ർ കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തു​​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി ആ​​ഭ്യ​​ന്ത​​ര റൂ​​ട്ടി​​ൽ കൊ​​ച്ചി ഡൊ​​മ​​സ്റ്റി​​ക് ടെ​​ർ​​മി​​ന​​ലി​​ൽ എ​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഇ​​ത് പ​​രി​​ഗ​​ണി​​ച്ചാ​​ണ് രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ക്കാ​​ർ​​ക്കും കേ​​ര​​ള സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധ​​ന ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഇ​​റ്റ​​ലി​​യി​​ൽ നി​​ന്ന് എ​​ത്തി​​യ 52 യാ​​ത്ര​​ക്കാ​​ർ​​ക്ക് മ​​തി​​യാ​​യ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​ല്ലെ​​ന്ന പ​​രാ​​തി അ​​വാ​​സ്ത​​വ​​മാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.