+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: സംശയങ്ങൾക്ക് ആറ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രു​ക​ള്‍

സം​സ്ഥാ​ന​ത്ത് 14 പേ​ര്‍​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റേ​റ്റ് കോ​വി​ഡ് 19 കോ​ള്‍ സെന്‍റ​
കോ​വി​ഡ് 19: സംശയങ്ങൾക്ക് ആറ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രു​ക​ള്‍
സം​സ്ഥാ​ന​ത്ത് 14 പേ​ര്‍​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റേ​റ്റ് കോ​വി​ഡ് 19 കോ​ള്‍ സെന്‍റ​ര്‍ ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യമ​ന്ത്രി കെ.​കെ.ഷൈല​ജ. നിരവധി ആ​ള്‍​ക്കാ​രാ​ണ് കോ​ള്‍​സെന്‍ററിലേക്ക് വി​ളി​ക്കു​ന്ന​ത്. ചി​ല​ര്‍​ക്ക് ഫോ​ണ്‍ കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

ഇ​ത് പ​രി​ഹ​രി​ക്കുന്നതിനാണ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രു​ക​ള്‍ സ​ജ്ജ​മാ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് 19 രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്കും പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ക്കാം.

ആ​രോ​ഗ്യവ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 21 പേ​ർ കോ​ള്‍​സെന്‍ററിൽ 24 മ​ണി​ക്കൂ​റും പ്രവർത്തിക്കുന്നുണ്ട്. പ​രി​ശീ​ല​നം നേടിയ ആ​രോ​ഗ്യവ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലേ​യും എ​ന്‍എ​ച്ച്എ​മ്മി​ലേ​യും പ​ബ്ലി​ക് ഹെ​ല്‍​ത്ത് ട്രെ​യി​നിം​ഗ് സ്കൂ​ളി​ലേ​യും ജീ​വ​ന​ക്കാ​ര്‍, ന​ഴ്സിം​ഗ് കോ​ള​ജ്, ജെഎ​ച്ച്ഐ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥിക​ള്‍ എ​ന്നി​വരും കോൾസെന്‍ററിന്‍റെ ഭാഗമാണ്. 54 പേ​ര്‍​ക്കാ​ണ് ഇതിനായി പരിശീലനം നൽകിയത്.