+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: ഇ​റ്റ​ലി​യി​ലു​ള്ള​വ​ർ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​വ​ർ​ക്ക് രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം തി​രി​ച്ചെ​ത്തി​ക്കും. ഇ​റ്റ​ലി​യി​ലെ സാ​ഹ​
കൊറോണ: ഇ​റ്റ​ലി​യി​ലു​ള്ള​വ​ർ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ
ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​വ​ർ​ക്ക് രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം തി​രി​ച്ചെ​ത്തി​ക്കും. ഇ​റ്റ​ലി​യി​ലെ സാ​ഹ​ച​ര്യം ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ സം​ഘം പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ്. യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണം. ഇ​റാ​നി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ മ​ട​ക്കി കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ഇ​റാ​നി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ന​ട​ത്താ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു. ഇ​റാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 60 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്നും ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യെ​ന്നും ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.