+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ക്ട​റേ​റ്റി​ൽ; ശാ​സി​ച്ച് ക​ള​ക്ട​ര്‍

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ൾ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ. റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷാ​ണു മു​ന്ന​റി​യി​പ്പ് അ​വ​ഗ
കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ക്ട​റേ​റ്റി​ൽ; ശാ​സി​ച്ച് ക​ള​ക്ട​ര്‍
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ൾ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ. റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷാ​ണു മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ​ത്.

കൊ​റോ​ണ ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട, സെ​ക്ക​ണ്ട​റി കോ​ണ്ടാ​ക്ട് എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണു സു​രേ​ഷ്. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ സു​രേ​ഷി​നെ ശാ​സി​ച്ചു തി​രി​കെ വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ടി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടേ​ണ്ടി വ​രു​മെ​ന്നും കോ​വി​ഡ്-19 നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.