കൊച്ചിയിലെ ഇൻഫോ പാർക്കിൽ പഞ്ചിംഗ് താത്കാലികമായി നിർത്തി വച്ചു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണു നടപടി. വിവിധ കന്പനികൾ ഇതു സംബന്ധിച്ച അറിയിപ്പുകൾ ജീവനക്കാർക്കു നൽകി.
പത്തനംതിട്ടയിലേക്കു യാത്ര ചെയ്തവർക്കും പത്തനംതിട്ടയിൽ താമസിക്കുന്നവർക്കും വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് ഐടി കന്പനികളുടെ കൂട്ടായ്മയായ ജിടെക്ക് നിർദേശം നൽകിയിരുന്നു. ഇതു നടപ്പാക്കാനും തീരുമാനിച്ചു. മറ്റു രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകളും മിക്ക കന്പനികളും നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.