ഇറ്റലിയിൽനിന്നു വന്ന കൊറോണ വൈറസ് ബാധിച്ചവർ സന്ദർശിച്ച പുനലൂരിലെ ബന്ധുക്കൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. അഞ്ചു പേർക്കാണു രോഗമില്ലെന്നു സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഐസൊലേഷനിലുണ്ടായിരുന്ന ഈ അഞ്ചു പേരെയും ഡിസ്ചാർജ് ചെയ്തു. ഇവരെ വീട്ടിൽ നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം കൊല്ലത്ത് എട്ടുപേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കൊല്ലത്ത് ഇനി നാലുപേരുടെ കൂടി ഫലമാണ് അറിയാനുള്ളത്. റാന്നിയിൽ നിന്നുള്ള അമ്മയെയും കുഞ്ഞിനെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.