+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യമ​ന്ത്രി​ക്കും കോ​വി​ഡ്-19; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ട​പ​ഴ​കി?

ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യമ​ന്ത്രി​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി എം​പി​യും മ​ന്ത്രി​യു​മാ​യ ന​ദീ​ൻ ഡോ​റി​സി​നാ​ണു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.പ​നി
ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യമ​ന്ത്രി​ക്കും കോ​വി​ഡ്-19; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ട​പ​ഴ​കി?
ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യമ​ന്ത്രി​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി എം​പി​യും മ​ന്ത്രി​യു​മാ​യ ന​ദീ​ൻ ഡോ​റി​സി​നാ​ണു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

പ​നി​യും തൊ​ണ്ട​വേ​ദ​ന​യു​മ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. മ​ന്ത്രി​ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പ​ത്ര​ക്കു​റി​പ്പി​ൽ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. താ​നി​പ്പോ​ൾ വീ​ട്ടി​ൽ സ്വ​യം ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​ക്ക് എ​വി​ടെ​നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തെ​ന്നു ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.

ബ്രി​ട്ട​ണി​ൽ കോ​വി​ഡ്-19 ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണു ന​ദീ​ൻ ഡോ​റി​സ്. വൈ​റ​സ് ബാ​ധി​ത​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ അ​ട​ക്ക​മു​ള്ള സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ് ഈ ​നി​യ​മം. ഇ​തി​ന്‍റെ രേ​ഖ​ക​ളി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തി​നി​ടെ മ​ന്ത്രി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ദ്യ ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ നേ​താ​വാ​ണു ഡോ​റി​സ്. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​ട​ക്കം പ്ര​മു​ഖ​രാ​യ നി​ര​വ​ധി പേ​രു​മാ​യി ന​ദീ​ൻ ഡോ​റി​സ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​പ​ഴ​കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ബ്രി​ട്ട​ണി​ൽ നി​ല​വി​ൽ ആ​റു പേ​രാ​ണു കോ​വി​ഡ്-19 ബാ​ധി​ച്ചു മ​രി​ച്ച​ത്. 370 പേ​ർ​ക്കാ​ണു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ബ്രി​ട്ട​നി​ൽ​നി​ന്ന് ഇ​റ്റ​ലി​യി​ലേ​ക്കു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. യൂ​റോ​പ്പി​ലും കോ​വി​ഡ്-19 ബാ​ധി​ക്കു​ന്ന​വു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.