+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങു​ക​ളാ​ക്കി ഒ​തു​ക്ക​ണമെന്നു ദേവസ്വം ബോർഡ്

കോവിഡ് 19 ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ മീ​​​ന​​​മാ​​​സ​​​പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ആ​​​രും എ​​​ത്തേ​​​ണ്ടെ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​
ഉ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങു​ക​ളാ​ക്കി ഒ​തു​ക്ക​ണമെന്നു ദേവസ്വം ബോർഡ്
കോവിഡ് 19 ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ മീ​​​ന​​​മാ​​​സ​​​പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ആ​​​രും എ​​​ത്തേ​​​ണ്ടെ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ.​ വാ​​​സു അ​​​റി​​​യി​​​ച്ചു.

മീ​​​ന​​​മാ​​​സ​​​പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ഈ​​​മാ​​​സം 13-ന് ​​​ന​​​ട തു​​​റ​​​ന്ന് 18-ന് ​​​അ​​​ട​​​യ്ക്കും. പു​​​റ​​​പ്പെ​​​ടാ​​​ശാ​​​ന്തി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഉ​​​ള്ള​​​തി​​​നാ​​​ൽ ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തും. അ​​​പ്പം, അ​​​ര​​​വ​​​ണ കൗ​​​ണ്ട​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല. തി​​​ട​​​പ്പ​​​ള്ളി​​​മാ​​​ത്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ജീ​​​വ​​​ന​​​ക്കാ​​​ർ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി​​​ക്കാ​​​യി എ​​​ത്തേ​​​ണ്ട​​​തി​​​ല്ല. മീ​​​ന മാ​​​സ​​​പൂ​​​ജ​​​യ്ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ക​​​യ​​​റാ​​​നൊ​​​രു​​​ങ്ങി​​​യ​​​വ​​​ർ മ​​​റ്റൊ​​​രു അ​​​വ​​​സ​​​ര​​​ത്തി​​​ലേ​​​ക്ക് യാ​​​ത്ര മാ​​​റ്റി​​​വ​​​യ്ക്ക​​​ണം.

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ഭ​​​ക്ത​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ച​​​ട​​​ങ്ങു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണം. ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ൾ മാ​​​ത്രം ന​​​ട​​​ത്ത​​​ണം. ഉ​​​ത്സ​​​വ ഭാ​​​ഗ​​​മാ​​​യു​​​ള്ള ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, എ​​​ഴു​​​ന്ന​​​ള്ള​​​ത്ത് ഇ​​​വ ഒ​​​ഴി​​​വാ​​​ക്ക​​​ണം.