കോവിഡ്-19 സൃഷ്ടിച്ച പ്രത്യാഘാതം മൂലമുള്ള സാന്പത്തികനഷ്ടം എത്രയെന്നു കണക്കാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണക്കെടുപ്പ് ഇതുവരെ പൂർണമായിട്ടില്ല. കണക്കെടുപ്പു നല്ല രീതിയിൽ നടത്താനാണു തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാന്പത്തികമായി തകർന്ന കേരളത്തിന് കൊറോണ ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള കടുത്ത നടപടികൾ കൂടുതൽ പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ സമ്മേളനം തത്കാലം തുടരാനാണ് കക്ഷിനേതാക്കളുടെ യോഗത്തിലെടുത്ത തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം നോക്കി തുടരണോ എന്നതടക്കമുള്ള തീരുമാനമെടുക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.