+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: സം​സ്ഥാ​ന​ത്ത് 1,116 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ സം​ശ​യി​ച്ച് സം​സ്ഥാ​ന​ത്ത് 1,116 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ്
കോ​വി​ഡ് 19: സം​സ്ഥാ​ന​ത്ത് 1,116 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ സം​ശ​യി​ച്ച് സം​സ്ഥാ​ന​ത്ത് 1,116 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 967 പേ​ർ വീ​ടു​ക​ളി​ലും 149 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

രോ​ഗം സം​ശ​യി​ക്കു​ന്ന 807 പേ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ൽ 717 സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ൽ സ്ഥി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ജാ​ഗ്ര​ത​യോ​ടെ എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ രോ​ഗം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യൂ എ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം ക​ക്ഷി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്നും സാ​ഹ​ച​ര്യം പോ​ലെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.