+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യം കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കു​മോ..? ഡ​ബ്ല്യു​എ​ച്ച്ഒ പ​റ​യു​ന്ന​തി​ങ്ങ​നെ

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഏ​ല്ലാ വ​ഴി​ക​ളും ആ​രാ​യു​ക​യാ​ണ് ജ​ന​ങ്ങ​ൾ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും ഊ​ർ​ജി​ത​മാ​യി പ്ര​ചാ​ര​ണ പ്ര​വ​
മ​ദ്യം കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കു​മോ..? ഡ​ബ്ല്യു​എ​ച്ച്ഒ പ​റ​യു​ന്ന​തി​ങ്ങ​നെ
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഏ​ല്ലാ വ​ഴി​ക​ളും ആ​രാ​യു​ക​യാ​ണ് ജ​ന​ങ്ങ​ൾ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും ഊ​ർ​ജി​ത​മാ​യി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​തോ​ടൊ​പ്പം വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളും വ്യാ​പി​ക്കു​ന്നു​ണ്ട്.

മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മോ എ​ന്നാ​ണ് പ​ല​രും ഇ​പ്പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ദ്യം ക​ഴി​ക്കു​ന്ന​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും പ്ര​ച​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ത​ന്നെ ഇ​തി​നു വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മ​ദ്യം വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ക​യി​ല്ല. മ​ദ്യ​മോ, ക്ലോ​റി​നോ ശ​രീ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മ​ദ്യ​വും ക്ലോ​റി​നും ഉ​പ​രി​ത​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. അ​തും ഉ​ചി​ത​മാ​യ ശി​പാ​ർ​ശ​ക​ൾ പ്ര​കാ​രം വേ​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ അ​റി​യി​ച്ചു. ചൂ​ട് വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​തും കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ർ​ഗം ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​താ​ണെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.