കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പൊതുജനാരോഗ്യച്ചട്ടം പ്രകാരമായിരിക്കും നടപടിയുണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു.
പലരും രോഗം മറച്ചുവയ്ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗബാധിതരുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ആറു സംഘത്തെക്കൂടി നിയോഗിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ അവലോകന യോഗത്തിലാണ് തീരുമാനം.
റാന്നി, പന്തളം എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ തുറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.