+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് മൂ​ന്നു വ​യ​സു​കാ​രി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മൂ​ന്നു വ​യ​സു​കാ​രി​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ൽ​നി​ന്നും എ​ത്തി​യ കു​ട്ടി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ ക
എ​റ​ണാ​കു​ള​ത്ത് മൂ​ന്നു വ​യ​സു​കാ​രി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മൂ​ന്നു വ​യ​സു​കാ​രി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ൽ​നി​ന്നും എ​ത്തി​യ കു​ട്ടി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കൊ​റോ​ണ ബാ​ധി​ത​രു‌​ടെ എ​ണ്ണം ആ​റാ​യി.

ഇ​റ്റ​ലി​യി​ൽ​നി​ന്നും ദു​ബാ​യ് വ​ഴി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കു​ട്ടി​ക്കാ​ണ് വൈ​റ​സ് സ്ഥിരീകരി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് ഇ​വ​ർ നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ കു​ട്ടി​ക്ക് പ​നി​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യേ​യും മാ​താ​പി​താ​ക്ക​ളേ​യും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ലാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഇ​കെ 530 ദു​ബാ​യ് എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് ഈ ​കു​ടും​ബം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്. ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.