കൊറോണ ബാധിതരായ മൂന്നു പേർ പുനലൂരിലെ ബന്ധുവീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിച്ചു. ശനിയാഴ്ച ച്ചയോടെ ബന്ധുവീട്ടിലെത്തിയ ഇവർ വൈകുന്നേരത്തോടെയാണ് തിരികെപ്പോയത്. ഈ സമയം, ആ വീട്ടിൽ രണ്ടു സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. ഈ സ്ത്രീകളുമായി കൊറോണാ ബാധിതരായ മൂന്നു പേരും ഇടപഴകിയിരുന്നു. ഇവർ പത്തനംതിട്ടയിലുള്ള ഒരു പള്ളിയിലും ആരാധന നടത്തിയതായി പറയപ്പെടുന്നു.
ഇപ്പോൾ ഇവർ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. മണിയാറിൽ ഇവരെത്തിയ വീട്ടിലെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ നിന്നെത്തിയവരാണ് പുനലൂരിലെ ബന്ധുവീട്ടിലെത്തിയത്.
ഇപ്പോൾ ഇവർ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. മണിയാറിൽ ഇവരെത്തിയ വീട്ടിലെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ നിന്നെത്തിയവരാണ് പുനലൂരിലെ ബന്ധുവീട്ടിലെത്തിയത്.