+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിലേക്ക് ഒരാഴ്ച വിമാന സർവീസില്ല

കോ​​വി​​ഡ് 19 ഭീ​​ഷ​​ണി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കു​​വൈ​​റ്റി​​ലേ​​ക്കു​​ള്ള എ​​ല്ലാ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളും ഒ​​രാ​​ഴ്ച​​ത്തേ​​ക്കു നി​​ർ​​ത്തി​​വ​​ച്ചു. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ വി​​മ
കുവൈറ്റിലേക്ക് ഒരാഴ്ച വിമാന സർവീസില്ല
കോ​​വി​​ഡ് 19 ഭീ​​ഷ​​ണി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കു​​വൈ​​റ്റി​​ലേ​​ക്കു​​ള്ള എ​​ല്ലാ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളും ഒ​​രാ​​ഴ്ച​​ത്തേ​​ക്കു നി​​ർ​​ത്തി​​വ​​ച്ചു. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മു​​ള്ള സ​​ർ​​വീ​​സു​​ക​​ളും റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. നെ​​ടു​​മ്പാ​​ശേ​​രി​​യി​​ൽ​​നി​​ന്ന് ആ​​ഴ്ച​​യി​​ൽ 21 സ​​ർ​​വീ​​സു​​ക​​ളാ​​ണു കു​​വൈ​​റ്റി​​ലേ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

കു​​വൈ​​റ്റ് എ​​യ​​ർ​​വെ​​യ്സ്, ഇ​​ൻ​​ഡി​​ഗോ, ജ​​സീ​​റ എ​​ന്നീ മൂ​​ന്ന് വി​​മാ​​ന ക​​മ്പ​​നി​​ക​​ളാ​​ണു നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു കു​​വൈ​​റ്റി​​ലേ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. കോ​​വി​​ഡ് 19 ഭീ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യ​​ട​​ക്കം എ​​ട്ട് രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളാ​​ണു കു​​വൈ​​റ്റ് നി​​ർ​​ത്തി​​വ​​ച്ച​​ത്. ഒ​​രാ​​ഴ്ച നി​​രോ​​ധ​​നം തു​​ട​​രു​​മെ​​ന്നാ​​ണ് അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്.