ഇറാനിലെ ഗിലാൻ പ്രവിശ്യയിൽമാത്രം കൊറോണ ബാധിച്ച് 200 പേർ മരിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. പ്രവിശ്യയിൽ 900 രോഗബാധിതരുണ്ട്.
ഇതേസമയം, ഇറാനിൽ ഒട്ടാകെ 194 പേർ മാത്രമേ മരിച്ചുള്ളുവെന്നാണ് ടെഹ്റാൻ അധികൃതരുടെ ഭാഷ്യം. ഇറാനിൽ 6500 പേർക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. ഇതിൽ 1800 പേരും ടെഹ്റാനിലാണ്. ഇറാനിലെ 31 പ്രവിശ്യകളിലും രോഗം എത്തിയിട്ടുണ്ട്.
യാത്രകൾ കഴിയുന്നത്ര ഒഴിവാക്കാൻ ആരോഗ്യമന്ത്രാലയ വക്താവ് കിനാഷ് ജഹാൻപുർ നിർദേശിച്ചു. പേർഷ്യൻ നവവത്സരം അടുത്തുവരുന്നതിനാൽ ആയിരങ്ങൾ വിവിധ പ്രവിശ്യകളിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുകയാണ്.