അഞ്ചു പേർക്ക് കൊറോണ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ പൊതുപരിപാടികളും റദ്ദാക്കി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.
ഇറ്റലിയിൽനിന്ന് എത്തിയ മൂന്നു പേർ ഉൾപ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലെ റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതർ. കഴിഞ്ഞ മാസം 29നാണ് ഇറ്റലിയിൽനിന്ന് മൂന്നു പേർ ഇവിടേക്ക് എത്തിയത്. ഇവരുടെ ബന്ധുക്കളായ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികൾ തുടങ്ങി.
ഇവർ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയതിനാൽ എറണാകുളം ജില്ലയിലും കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.