+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​റ​സ് ബാ​ധി​ത​ർ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ലും എ​ത്തി; ജാ​ഗ്ര​താ നി​ർ​ദേ​ശം

ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ കൊ​റോ​ണ ബാ​ധി​ത​ർ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഈ ​മാ​സം ഒ​ന്നി​ന് കോ​ട്ട​യ​ത്ത് എ
വൈ​റ​സ് ബാ​ധി​ത​ർ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ലും എ​ത്തി; ജാ​ഗ്ര​താ നി​ർ​ദേ​ശം
ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ കൊ​റോ​ണ ബാ​ധി​ത​ർ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഈ ​മാ​സം ഒ​ന്നി​ന് കോ​ട്ട​യ​ത്ത് എ​ത്തി​യ പ്ര​വാ​സി കു​ടും​ബം ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളും പി​ന്നീ​ട്, കൊ​ല്ലം ജി​ല്ല​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 29-നാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ ദ​മ്പ​തി​ക​ളും ഇ​വ​രു​ടെ മ​ക​നും നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ന്‍റെ ക്യൂ​ആ​ര്‍ 126 ന​ന്പ​ർ (വെ​നീ​സ് ടു ​ദോ​ഹ) വി​മാ​ന​ത്തി​ല്‍ ഇ​വ​ര്‍ ആ​ദ്യം ദോ​ഹ​യി​ലെ​ത്തി. തു​ട​ര്‍​ന്ന് ഖ​ത്ത​ർ എ​യ​ര്‍​വേ​സി​ന്‍റെ ത​ന്നെ ക്യൂ​ആ​ര്‍ 514 ന​ന്പ​ർ വി​മാ​ന​ത്തി​ല്‍ കു​ടും​ബം രാ​വി​ലെ 8.20 ഓ​ടെ കൊ​ച്ചി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ റാ​ന്നി ഐ​ത്ത​ല​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​വാ​തെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ധി​കൃ​ത​രെ ക​ബ​ളി​പ്പി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ ഇ​വ​രെ സ്വീ​ക​രി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു ബ​ന്ധു​ക്ക​ളും എ​ത്തി​യി​രു​ന്നു.