ചൈനയിൽനിന്നും ചാടിപ്പുറപ്പെട്ട കൊറോണ വൈറസ് (കോവിഡ്-19) ഇറ്റലിയേയും ചുറ്റിവരിയുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുകയറുകയാണ്. വൈറസ് ഭീതി നേരിടാൻ കടുത്ത നടപടിയുമായി ഇറ്റാലിയൻ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇറ്റലിയില്‍ 1.6 കോടി ജനങ്ങൾക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി. ലോമ്പാര്‍ഡി നഗരം പൂര്‍ണമായും അടച്ചുപൂട്ടി. ഏപ്രില്‍ മാസം അവസാനം വരെ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്ക് തുടരുമെന്നാണ് വിവരം.
ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,200 ൽനിന്ന് 5,883 ആയി വർധിക്കുകയും ചെയ്തു.