+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ​യി​ൽ കു​രു​ങ്ങി; ഇ​റാ​നി​ൽ മ​ര​ണം 145, ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 230 ആ​യി

ചൈ​ന​യി​ൽ​നി​ന്നും ചാ​ടി​പ്പു​റ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) ഇ​റാ​നേ​യും ഇ​റ്റ​ലി​യേ​യും ചു​റ്റി​വ​രി​യു​ന്നു. ഇ​റാ​നി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​ക​യ​റു​ക​യാ​ണ്. ഇ​തു​വ​രെ ആ​റ
കൊ​റോ​ണ​യി​ൽ കു​രു​ങ്ങി; ഇ​റാ​നി​ൽ മ​ര​ണം 145, ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 230 ആ​യി
ചൈ​ന​യി​ൽ​നി​ന്നും ചാ​ടി​പ്പു​റ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ഇ​റാ​നേ​യും ഇ​റ്റ​ലി​യേ​യും ചു​റ്റി​വ​രി​യു​ന്നു. ഇ​റാ​നി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​ക​യ​റു​ക​യാ​ണ്. ഇ​തു​വ​രെ ആ​റാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 145 പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച മാ​ത്രം ഇ​റാ​നി​ൽ 21 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സാം​സ്കാ​രി​ക-​കാ​യി​ക പ​രി​പാ ടി​ക​ളെ​ല്ലാം റ​ദ്ദു​ചെ​യ്തു. തൊ​ഴി​ൽ​സ​മ​യ​വും വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഒ​രു പാ​ർ​ല​മെ​ന്‍റ് അം​ഗം കൂ​ടി മ​രി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നി​ര​വ​ധി​പേ​ർ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​ണെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ടെ​ഹ്റാ​നി​ൽ നി​ന്ന് അ​ടു​ത്തി​ടെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ൺ​സ​ർ​വേ​റ്റീ​വ് എം​പി ഫാ​ത്തി​മ റ​ഹ്‌​ബാ​ർ (55) ആ​ണ് മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ രോ​ഗം രാ​ജ്യ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നു​ശേ​ഷം മ​ര​ണ​മ​ട​യു​ന്ന ര​ണ്ടാ​മ​ത്തെ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​ണ് ഫാ​ത്തി​മ റ ​ഹ്‌​ബാ​ർ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​വാ​ദ് സെ​രീ​ഫി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വും ന​യ​ത​ന്ത്ര​ജ്ഞ​നു​മാ​യ ഹു​സൈ​ൻ ഷെ​യ്ഖ​ൾ​സ​ലാം ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം മൂ​ലം മ​രി​ച്ചി​രു​ന്നു.

അ​തി​നി​ടെ ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ സൗ​ദി വി​ല​ക്കി. പാ​സ്പോ​ർ​ട്ടി​ൽ സ്റ്റാ​മ്പ് ചെ​യ്യാ​തെ സൗ​ദി പൗ​ര​ന്മാ​രെ ഇ​റാ​നി​ൽ പ്ര​വേ​ശി​പ്പി ക്കു​ന്ന​താ​യി സൗ​ദി കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 230 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,200 ൽ​നി​ന്ന് 5,883 ആ​യി വ​ർ​ധി​ച്ചു.