+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിലേക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ്19 ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു വേ​ണ്ട​ത്. ആ​ദ്യം സൗ​ദി​യി​ൽ എ​ത്ത
സൗദിയിലേക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ്-19 ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു വേ​ണ്ട​ത്. ആ​ദ്യം സൗ​ദി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും റീ ​എ​ൻ​ട്രി വീ​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് 24 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള​താ​കാ​ൻ പാ​ടി​ല്ല. കോ​വി​ഡ് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ് ഇ​ത്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ദി എം​ബ​സി​യോ കോ​ൺ​സു​ലേ​റ്റു​ക​ളോ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു മാ​ത്ര​മേ എ​ടു​ക്കാ​വൂ.

യു​എ​ഇ, കു​വൈ​റ്റ്, ബ​ഹ്റി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു റോ​ഡ് മാ​ർ​ഗം സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും താ​ത്കാ​ലി​ക​മാ​യി വി​ല​ക്കി. അ​വി​ട​ങ്ങ​ളി​ൽ​നി​ന്നു വി​മാ​ന​ത്തി​ൽ മാ​ത്ര​മേ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കൂ.