സിഡ്നി: നാസി ചിഹ്നങ്ങളുടെ പൊതുപ്രദർശനം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വലതുപക്ഷ തീവ്രവാദം രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി.
ഹാക്കൻക്രൂസ് സ്വസ്തിക, എസ്എസ് ലൈറ്റ്നിംഗ് ബോൾട്ട് തുടങ്ങിയ നാസി ചിഹ്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തിയാൽ ഒരുവർഷം വരെ തടവ് കിട്ടുന്ന ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം സർക്കാർ നടത്തുമെന്ന് അറ്റോർണി ജനറൽ മാർക്ക് ഡ്രെയ്ഫുസ് അറിയിച്ചു.
ഹോളോകോസ്റ്റ് ഭീകരതയെ മഹത്വവത്കരിക്കുന്ന ചിഹ്നങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നാസി ചിഹ്നങ്ങള്‍ക്ക് ഇതിനോടകം വിലക്കുണ്ട്.
നാസി ചിഹ്നങ്ങള്‍ പ്രദർശിപ്പിച്ചാൽ തടവ്; കർശന നിർദേശവുമായി ഓസ്ട്രേലിയ
11:55 AM Jun 09, 2023 | Deepika.com