കൊറോണ വ്യാപനത്തെത്തുടർന്നു രാജ്യത്തുണ്ടാകാവുന്ന പ്രതിസന്ധികൾ നേരിടാൻ ആർബിഎെ സുസജ്ജമെന്ന് ആർബിഎെ ഗവർണർ ശക്തികാന്ത ദാസ്. കൊറോണ മൂലം സാന്പത്തികരംഗത്തുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നിർണയിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിസന്ധിനേരിടാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) അടിസ്ഥാന പലിശ നിരക്കിൽ അര ശതമാനം കുറവ് വരുത്തിയിരുന്നു. ഫെഡ്പലിശ നിരക്ക് കുറച്ചതു മാതൃകയാക്കി ആർബിഐയും പലിശ കുറയ്ക്കാൻ നടപടി എടുക്കുമെന്നാണു കരുതുന്നത്. ഏപ്രിൽ മൂന്നിനു നടക്കാനിരിക്കുന്ന പണനയ കമ്മിറ്റിയിലാകും ഇതു സംബന്ധിച്ച തീരുമാനമെടുക്കുക.