കൊവിഡ്-19 ഇന്ത്യയിലേക്ക് കടന്നു പിടിച്ചതിന്റെ പശ്ചാത്തലത്തിൽ ഹോളി ആഘോഷങ്ങൾ ഒഴിവാക്കി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ജാഗ്രതയും സുരക്ഷയും മുൻകരുതലും കണക്കിലെടുത്ത് രാഷ്ട്രപതിഭവനിൽ ഇത്തവണ പരന്പരാഗത ഹോളി ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി.
ലോകമെന്പാടുമുള്ള വിദഗ്ധർ വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നാണ് ഉപദേശിക്കുന്നത്. അതിൽ ഇത്തവണ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ വ്യക്തമാക്കി.
കൊറോണ വൈറസ് രാജ്യത്ത് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഹോളി ആഘോഷങ്ങൾ ഒഴിവാക്കാൻ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ നിർദേശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്മാർക്ക് അദ്ദേഹം ഇതു സംബന്ധിച്ച കത്ത് നൽകി. ഇത്തവണ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനിച്ചിട്ടുണ്ട്.