+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഹ​രി​കൾ ഉ​യർ​ന്നു

തു​ട​ർ​ച്ച​യാ​യ ഏ​ഴു ദി​വ​സ​ത്തെ താ​ഴ്ച​ക​ൾ​ക്കു ശേ​ഷം ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ ഉ​ണ​ർ​വ് കാ​ണി​ച്ചു. കോ​വി​ഡ്19 മൂ​ല​മു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക മാ​ന്ദ്യം ഒ​ഴി​വാ​ക്കാ​ൻ വി​വി​ധ​രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ
ഓ​ഹ​രി​കൾ ഉ​യർ​ന്നു
തു​ട​ർ​ച്ച​യാ​യ ഏ​ഴു ദി​വ​സ​ത്തെ താ​ഴ്ച​ക​ൾ​ക്കു ശേ​ഷം ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ ഉ​ണ​ർ​വ് കാ​ണി​ച്ചു. കോ​വി​ഡ്-19 മൂ​ല​മു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക മാ​ന്ദ്യം ഒ​ഴി​വാ​ക്കാ​ൻ വി​വി​ധ​രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര ബാ​ങ്കു​ക​ളും യോ​ജി​ച്ചു നീ​ങ്ങും എ​ന്ന സൂ​ച​ന​യാ​ണു ക​ന്പോ​ള​ങ്ങ​ളെ സ​ഹാ​യി​ച്ച​ത്.

ത​ലേ​ന്ന് അ​മേ​രി​ക്ക​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡ് കു​തി​പ്പ് ന​ട​ത്തി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ ഏ​ഷ്യ​യി​ലും മ​റ്റും ക​ണ്ട​ത്. അ​മേ​രി​ക്ക​യി​ലെ ഡൗ ​ജോ​ൺ​സ് സൂ​ചി​ക 1296.81 പോ​യി​ന്‍റ് (5.1 ശ​ത​മാ​നം) നേ​ട്ട​മാ​ണു തി​ങ്ക​ളാ​ഴ്ച കു​റി​ച്ച​ത്. പോ​യി​ന്‍റ് നി​ല​യി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കു​തി​പ്പാ​യി അ​ത്.

എ​ന്നാ​ൽ ഈ ​ആ​വേ​ശം ഇ​ന്ന​ലെ ഏ​ഷ്യ​യി​ൽ അ​തേ​പ​ടി ഉ​ണ്ടാ​യി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല ഇ​ട​യ്ക്കു സൂ​ചി​ക​ക​ൾ താ​ഴു​ക​യും ചെ​യ്തു.

ബി​എ​സ്ഇ സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ പ​ല ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കു​ശേ​ഷം 479.68 പോ​യി​ന്‍റ് (1.26 ശ​ത​മാ​നം) നേ​ട്ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു. ക്ലോ​സിം​ഗ് നി​ര​ക്ക് 38,623.7 നി​ഫ്റ്റി 170.55 പോ​യി​ന്‍റ് (1.53 ശ​ത​മാ​നം) ക​യ​റി 11.303.3ൽ ​ക്ലോ​സ് ചെ​യ്തു.