സിഡ്നി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയില്‍ എത്തി. ജപ്പാന്, പാപ്പുവ ന്യൂഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം സിഡ്നിയിലെത്തിയ മോദിക്ക് വന്പൻ സ്വീകരണമാണ് ഓസ്ട്രേലിയയിലെ ഇന്ത്യക്കാർ ഒരുക്കിയത്.
ത്രിവർണ തലപ്പാവും ധരിച്ചും ദേശീയ പതാക വീശിയുമാണ് ഇന്ത്യന്‍ സമൂഹം മോദിയെ വരവേറ്റത്. അതേസമയം, സിഡ്നിയിലെ ക്യുഡോസ് ബാങ്ക് അരീന സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി സംവദിക്കും.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പരിപാടിയില്‍ പങ്കെടുക്കും. സ്റ്റേഡിയത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ ഇതിനകം വിറ്റുപോയെന്നാണ് വിവരം.
മോദി ഓസ്ട്രേലിയയിൽ; വന്പൻ സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം
02:20 PM May 23, 2023 | Deepika.com