കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഈ വർഷവും അടുത്ത വർഷവും ഇന്ത്യയുടെ സാന്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും കുറയുമെന്നു ഫിച്ച് സൊലൂഷൻസ്. ആവശ്യം കുറയുന്നതും ഘടകപദാർഥങ്ങളുടെ ലഭ്യത തടസപ്പെടുന്നതും മൂലം വ്യവസായോത്പാദനം കുറയുമെന്നും ഫിച്ച് കരുതുന്നു.
ഈ മാസം അവസാനിക്കുന്ന 2019-20 സാന്പത്തികവർഷം വളർച്ച 4.9 ശതമാനമാകുമെന്ന് റേറ്റിംഗ് ഏജൻസിയായ ഫിച്ച് പ്രവചിച്ചു. നേരത്തേ 5.1 ശതമാനമായിരുന്നു പ്രവചനം. അടുത്ത സാന്പത്തികവർഷം 5.4 ശതമാനമേ ഫിച്ച് പ്രതീക്ഷിക്കുന്നുള്ളൂ. നേരത്തേ 5.9 ശതമാനം പറഞ്ഞിരുന്നതാണ്.
ഫിച്ചിന്റെ വിലയിരുത്തൽ ശരിയായാൽ ജനുവരി-മാർച്ചിലെ ജിഡിപി വളർച്ച വളരെ കുറവായിരിക്കും. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിൽ-ഡിസംബറിൽ ഇന്ത്യ 5.1 ശതമാനം വളർന്നു. വാർഷികവളർച്ച അഞ്ചുശതമാനമാകുമെന്നാണു പ്രതീക്ഷ. ഫിച്ചിന്റെ നിഗമനം ശരിയാകുന്നെങ്കിൽ ജനുവരി-മാർച്ചിലെ വളർച്ച 4.1 ശതമാനമേ വരൂ. ഒക്ടോബർ-ഡിസംബറിലെ 4.7 ശതമാനത്തേക്കാൾ വളരെ കുറവാകും അത്.
ചൈനയിൽനിന്നു ഘടകങ്ങൾ കിട്ടാതെ വരുന്നതുമൂലം വാഹന-ഇലക്ട്രോണിക് ഉത്പാദനവും കുറയും. 2020-21 ന്റെ തുടക്കത്തിൽത്തന്നെ കോവിഡ്-19 രോഗബാധ നിയന്ത്രണാധീനമാകുമെന്ന വിശ്വാസത്തിലാണ് അടുത്തവർഷത്തെ വളർച്ച മെച്ചപ്പെടുമെന്ന പ്രവചനം ഫിച്ച് നടത്തിയത്.