+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ഭീതി: സോയയ്ക്കും ബസ്മതിക്കും പരുത്തിക്കും വിലയിടിഞ്ഞു

കോ​വി​ഡ്19 പ​ട​രു​ന്ന​ത് ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്കും തി​രി​ച്ച​ടി​യാ​യി. പ​രു​ത്തി, ബ​സ്മ​തി അ​രി, സോ​യാ​ബീ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി; വി​ല​യും ഇ​ടി​ഞ്ഞു.ചൈ​
കോവിഡ് ഭീതി: സോയയ്ക്കും ബസ്മതിക്കും പരുത്തിക്കും വിലയിടിഞ്ഞു
കോ​വി​ഡ്-19 പ​ട​രു​ന്ന​ത് ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്കും തി​രി​ച്ച​ടി​യാ​യി. പ​രു​ത്തി, ബ​സ്മ​തി അ​രി, സോ​യാ​ബീ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി; വി​ല​യും ഇ​ടി​ഞ്ഞു.

ചൈ​ന​യാ​ണ് ഇ​ന്ത്യ​ൻ പ​രു​ത്തി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ക്കാ​ർ. ര​ണ്ടു​മാ​സ​മാ​യി അ​വി​ടെ​നി​ന്ന് ഓ​ർ​ഡ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രു​ത്തി​വി​ല ഏ​ഴു​ശ​ത​മാ​നം ഇ​ടി​ഞ്ഞു. പ​രു​ത്തി​നൂ​ലി​നും ഇ​തേ​പോ​ലെ വി​ല താ​ണി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ബ​സ്മ​തി അ​രി​യു​ടെ​യും സോ​യാ പി​ണ്ണാ​ക്കി​ന്‍റെ​യും പ്ര​ധാ​ന വാ​ങ്ങ​ലു​കാ​ർ ഇ​റാ​നി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. കോ​വി​ഡ് രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഇ​റാ​നി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ നി​ല​ച്ചു. ഈ ​മാ​സം മൂ​ന്നാം​ വാ​ര​ത്തി​ൽ ഇ​റാ​നി​ലെ ന​വ​വ​ത്സ​രാ​ഘോ​ഷം പ്ര​മാ​ണി​ച്ചു കൂ​ടു​ത​ൽ ബ​സ്മ​തി അ​രി വേ​ണ്ടി​വ​രു​മെ​ന്നു ക​രു​തി​യി​രു​ന്ന​പ്പോ​ഴാ​ണ് ഈ ​സാ​ഹ​ച​ര്യം. 60,000 ട​ണ്ണി​ലേ​റെ അ​രി തു​റ​മു​ഖ​ങ്ങ​ളി​ൽ ക​യ​റ്റു​മ​തി​ കാ​ത്തുകെ​ട്ടി​ക്കി​ട​പ്പു​ണ്ട്.

ബ​സ്മ​തി അ​രി​ക്കു പ​ത്തു​ ശ​ത​മാ​ന​വും സോ​യാ​ബീ​ൻ​സി​ന് പ​തി​ന​ഞ്ചു​ശ​ത​മാ​ന​വും വി​ല​യി​ടി​ഞ്ഞു. ഇ​ന്ത്യ​ൻ ബ​സ്മ​തി​യി​ൽ 30 ശ​ത​മാ​ന​വും സോ​യാ​പി​ണ്ണാ​ക്കി​ൽ 25 ശ​ത​മാ​ന​വും ഇ​റാ​നാ​ണു വാ​ങ്ങി​യി​രു​ന്ന​ത്.