മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ വീതം നൽകുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ'- ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം 12ന് നടത്തപ്പെടുന്നു.
കല്ലിശേരി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽവച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് ഉദ്ഘാടനകർമ്മം നിർവഹിക്കും.
ഇടവക വികാരി ഫാ.റെനി കട്ടേൽ, മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
"കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ'; ഉദ്ഘാടനം 12ന്
04:52 PM May 11, 2023 | Deepika.com