സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണ് എന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ഓസ്ട്രേലിയ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. അക്രമികൾ ക്ഷേത്ര ചുമരുകൾ നശിപ്പിക്കുകയും ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരേയുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്താൻ വാദികൾ നേരത്തെയും സമാന ആക്രമണം നടത്തിയിരുന്നു.
മാർച്ചിൽ ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനോട് ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിലെ ആശങ്ക മോദി അറിയിച്ചിരുന്നു.
സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
11:48 AM May 06, 2023 | Deepika.com