+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ നി​ഴ​ലി​ൽ പ​ശ്ചി​മേ​ഷ്യ; വൈ​റ​സ് ബാ​ധി​ച്ച​വ​ർ 1000 ക​ട​ന്നു; ക​ന​ത്ത ജാ​ഗ്ര​ത

പ​ശ്ചി​മേ​ഷ്യ​യെ ഭീ​തി​യി​ലാ​ഴ്ത്തി കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. ഇ​റാ​നാ​ണ് വൈ​റ​സി​ന്‍റെ മേ​ഖ​ല​യി​ലെ പ്ര​ഭ​വ​കേ​ന്ദ്രം. കോ​വി​ഡ്19 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​വൈ​റ​സ് ഇ​റാ​നി
കൊ​റോ​ണ നി​ഴ​ലി​ൽ പ​ശ്ചി​മേ​ഷ്യ; വൈ​റ​സ് ബാ​ധി​ച്ച​വ​ർ 1000 ക​ട​ന്നു; ക​ന​ത്ത ജാ​ഗ്ര​ത
പ​ശ്ചി​മേ​ഷ്യ​യെ ഭീ​തി​യി​ലാ​ഴ്ത്തി കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. ഇ​റാ​നാ​ണ് വൈ​റ​സി​ന്‍റെ മേ​ഖ​ല​യി​ലെ പ്ര​ഭ​വ​കേ​ന്ദ്രം. കോ​വി​ഡ്-19 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​വൈ​റ​സ് ഇ​റാ​നി​ൽ ഇ​തു​വ​രെ 978 പേ​രി​ലാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 54 പേ​ർ മ​രി​ച്ച​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ശ​നി​യാ​ഴ്ച മാ​ത്രം 205 പേ​ർ​ക്കാ​ണ് ഇ​റാ​നി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​റാ​നി​ലെ ഷി​യ വി​ഭാ​ഗ​ക്കാ​രു​ടെ പു​ണ്യ​കേ​ന്ദ്ര​മാ​യ മ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മ​ന്ത്രാ​ല​യ വ​ക്താ​വ് കി​നൗ​ഷ് ജ​ഹാ​ൻ​പു​ർ അ​റി​യി​ച്ചു. ഇ​ത്ത​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ അ​ട​യ്ക്ക​ണ​മെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും സ്ഥാ​പ​ന അ​ധി​കാ​രി​ക​ൾ ഇ​തു​വ​രെ ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല. മ​ഷാ​ദ് ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ സം​ബ​ന്ധി​ച്ചും സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​തി​ലും അ​ധി​ക​മാ​കാ​മെ​ന്ന് വി​ദ​ഗ്ധ​ർ ക​രു​തു​ന്നു.

മി​ക്ക ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ൾ ത​ന്നെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. കു​വൈ​റ്റി​ൽ 46, ബ​ഹ​റി​നി​ൽ 38, ഒ​മാ​നി​ൽ ആ​റ്, യു​എ​ഇ​യി​ൽ 21 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​കു​ന്ന കൊ​റോ​ണ ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ൾ. ഇ​റാ​നി​ൽ​നി​ന്ന് വൈ​റ​സ് പ​ക​രു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഈ ​രാ​ജ്യ​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്നു​ണ്ട്. സൗ​ദി അ​റേ​ബ്യ മ​ക്ക, മ​ദീ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​ശ്വാ​സി​ക​ളു​ടെ പ്ര​വേ​ശ​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.