+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈറസിൽ വിറച്ച് വിപണി

ഓഹരി അവലോകനം / സോണിയ ഭാനുആ​​ഗോ​​ള ഓ​​ഹ​​രി ക​​മ്പോ​​ള​​ങ്ങ​​ൾ കൊ​​റോ​​ണ ഭീ​​തി​​യി​​ൽ അ​​ടി​​മു​​ടി വി​​റ​​ച്ചു. യു ​​എ​​സ്‐ യൂറോ​​പ്യ​​ൻ‐​​ഏ​​ഷ്യ​​ൻ ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ ര​​ക്ഷ​​ക​​നെ തേ​
വൈറസിൽ വിറച്ച് വിപണി
ഓഹരി അവലോകനം / സോണിയ ഭാനു

ആ​​ഗോ​​ള ഓ​​ഹ​​രി ക​​മ്പോ​​ള​​ങ്ങ​​ൾ കൊ​​റോ​​ണ ഭീ​​തി​​യി​​ൽ അ​​ടി​​മു​​ടി വി​​റ​​ച്ചു. യു ​​എ​​സ്‐ യൂറോ​​പ്യ​​ൻ‐​​ഏ​​ഷ്യ​​ൻ ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ ര​​ക്ഷ​​ക​​നെ തേ​​ടു​​ക​​യാ​​ണെ​​ങ്കി​​ലും ചൈ​​ന​​യി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ളി​​ൽ അ​​യ​​വു വ​​ന്നാ​​ൽ മാ​​ത്ര​മേ അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​ക്കി ഓ​​ഹ​​രി​സൂ​​ചി​​ക​​ൾ​​ക്ക് മു​​ന്നേ​​റാ​​നാ​​വൂ. മു​​ന്നി​​ലു​​ള്ള ദി​​ന​​ങ്ങ​​ളി​​ൽ ഇ​​ൻ​​ഡെ​​ക്സു​​ക​​ളി​​ൽ വ​​ൻ ചാ​​ഞ്ചാ​​ട്ടം പ്ര​​തീ​​ക്ഷി​​ക്കാ​​മെ​​ങ്കി​​ലും ക​​രു​​ത​​ലോ​​ടെ നീ​​ക്കം ന​​ട​​ത്തി​​യാ​​ൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് ഒ​​പ്പം ബോ​​ട്ടം ഫി​​ഷിം​ഗി​നു പ്രാ​​ദേ​​ശി​​ക ​നി​​ക്ഷേ​​പ​​ക​​ർ​​ക്കും അ​​വ​​സ​​രം ല​​ഭി​​ക്കും.

മു​​ൻ​നി​​ര ഓ​​ഹ​​രി​​ക​​ളി​​ലെ വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം ഇ​​ന്നും തു​​ട​​രാ​​മെ​​ങ്കി​​ലും എ​​തു നി​​മി​​ഷ​​വും ഒ​​രു പു​​ൾബാ​​ക്ക് റാ​​ലി പ്ര​​തീ​​ക്ഷി​​ക്കാം. ഷോ​​ട്ട് ക​​വ​​റിം​ഗി​​ൽ ഉ​​ട​​ലെ​​ടു​​ക്കു​​ന്ന റാ​​ലി​​ക്കു പ​​ക്ഷേ അ​​ൽ​​പ്പാ​​യു​​സ് മാ​​ത്രം പ്ര​​തീ​​ക്ഷി​​ച്ചാ​​ൽ മ​​തി. അ​​തു​​കൊ​​ണ്ടു​ത​​ന്നെ ക​​രു​​ത​​ലോ​​ടെ​​യു​​ള്ള ചു​​വ​​ടു​​വയ്പി​​നു അ​​നു​​കൂല അ​​വ​​സ​​ര​​ത്തെ ഉ​​റ്റു​നോ​​ക്കു​​ക. ചു​​രു​​ങ്ങി​​യ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​ൽ അ​​ധി​​കം സൂ​​ചി​​ക ഇ​​ടി​​ഞ്ഞ​​തു വാ​​ങ്ങ​​ലു​​കാ​​രെ ആ​​ക​​ർ​​ഷി​​ക്കു​​മെ​​ങ്കി​​ലും മി​​ക​​ച്ച ഓ​​ഹ​​രി​​ക​​ൾ തെര​ഞ്ഞെടു​​ക്കു​​ന്ന​​തി​​ലെ നൈപു​​ണ്യം വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഓ​​ഹ​​രി​​യി​​ലെ മാ​​ധു​​ര്യം വ​​ർ​​ധി​​പ്പി​​ക്കും.

പോ​​യ​​വാ​​രം ബോം​​ബെ സെ​​ൻ​​സെ​​ക്സ് 2873 പോ​​യി​ന്‍റ് ഇ​​ടി​​ഞ്ഞ​​പ്പോ​​ൾ നി​​ഫ്റ്റി 879 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ലാ​​ണ്. ഒ​​രു ദ​​ശ​​ക​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​ണ് ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റ് ഏ​​ഴ് ശ​​ത​​മാ​​ന​​ത്തി​​ൽ അ​​ധി​​കം പ്ര​​തി​​വാ​​ര ത​​ക​​ർ​​ച്ച​​യി​​ൽ അ​​ക​​പ്പെ​​ടു​​ന്ന​​ത്. നി​​ക്ഷേ​​പ​​ക​​ർ​​ക്ക് അ​​പാ​​യ​സൂ​​ച​​ന ന​​ൽ​​കി ഇ​​ന്ത്യാ വോ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡെ​​ക്സ് കു​​തി​​ച്ചു​ക​​യ​​റി. 15 പോ​​യി​​ൻ​​റ്റി​​ൽ​നി​​ന്ന് അ​​പാ​​യ​സൂ​​ചി​​ക 23.23 പോ​​യി​​ൻ​​റ്റി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

വി​​ദേ​​ശ​ഫ​​ണ്ടു​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​ത് 11,368.7 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ്. ആ​​ഗോ​​ള സാ​​മ്പ​​ത്തി​​ക​മേ​​ഖ​​ല​​യി​​ലെ മാ​​ന്ദ്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ വി​​ൽ​​പ്പ​​ന തു​​ട​​രു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് വി​​പ​​ണി​​ക​​ളി​​ൽ​നി​​ന്നും ല​​ഭ്യ​​മാ​​വു​​ന്ന​​ത്. എ​​ന്നാ​​ൽ ഈ ​​വി​​ല​​യി​​രു​​ത്ത​​ലി​​നെ പൂ​ർ​​ണ​​മാ​​യി വി​​ശ്വ​​സി​​ക്കാ​​നാ​​വി​​ല്ല.

പ്ര​​മു​​ഖ ക​​റ​​ൻ​​സി​​ക​​ൾ​​ക്കു മു​​ന്നി​​ൽ യു​എ​​സ് ഡോ​​ള​​ർ തേരോ​​ട്ടം തു​​ട​​രു​​ന്നു. ഇ​​ന്ത്യ​​ൻ​നാ​​ണ​​യം ആ​​റു മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ക​​ന​​ത്ത ഇ​​ടി​​വി​​നെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ചു. 71.86ൽ ​​നി​​ല​​കൊ​​ണ്ട രൂ​​പ ത​​ള​​ർ​​ച്ച​​യി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നു​മു​​ൻ​​വാ​​രം ന​​ൽ​​കി​​യ സൂ​​ച​​ന​​ക​​ൾ ശ​​രി​​വ​​ച്ചു വി​​നി​​മ​​യ​നി​​ര​​ക്ക് 72.56വ​​രെ ഇ​​ടി​​ഞ്ഞ​ശേ​​ഷം വാ​​രാ​​ന്ത്യം 72.22 ലാ​​ണ്. ഈ​​വാ​​രം രൂ​​പ ദു​​ർ​​ബ​​ല​​മാ​​യാ​​ൽ 72.89 വ​​രെ നീ​​ങ്ങാം, മി​​ക​​വി​​നു ശ്ര​​മി​​ച്ചാ​​ൽ 70.78 ലേ​ക്കു ശ​​ക്തി ​​പ്രാ​​പി​​ക്കാം.


നി​​ഫ്റ്റി​​ക്ക് അ​​തി​​ന്‍റെ 20 ആ​​ഴ്ചക​​ളി​​ലെ ശ​​രാ​​ശ​​രി​​യാ​​യ 12,004ലെ ​​താ​​ങ്ങു ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ വ​​ൻ ത​​ക​​ർ​​ച്ച​​യി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നു മു​​ൻ​​വാ​​രം ദീ​​പി​​ക ന​​ൽ​​കി​​യ മു​​ന്ന​​റി​​യി​​പ്പു ശ​​രി​​വ​യ്​​ക്കു​​ന്ന കാ​​ഴ്ചയാ​​ണ് ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന അ​​ഞ്ച് ദി​​വ​​സ​​ങ്ങ​​ളി​​ലും നി​​ക്ഷേപ​​ക​​ർ ദ​​ർ​​ശി​​ച്ച​​ത്. സൂ​​ചി​​ക 12,080ൽ​നി​​ന്ന് 11,175 പോ​​യി​ന്‍റുവ​​രെ ഇ​​ടി​​ഞ്ഞ​ശേ​​ഷം 11,201ൽ ​​ക്ലോ​​സിം​ഗ് ന​​ട​​ന്നു. ഇ​​ന്നു നി​​ഫ്റ്റി​​ക്ക് 11,113‐11,045ലും ​​സ​​പ്പോ​​ർ​​ട്ടു​​ണ്ട്. ഈ ​​റേ​​ഞ്ചി​​ൽ ഷോ​​ട്ട് ക​​വ​​റിം​ഗി​​നു നീ​​ക്കം ന​​ട​​ന്നാ​​ൽ 11,330 ലേ​​ക്കും അ​​വി​​ടെ​നി​​ന്ന് 11,459ലേ​​ക്കും തി​​രി​​ച്ചു​വ​​ര​​വുന​​ട​​ത്താം.

അ​​തേ​സ​​മ​​യം, ഈ ​​വാ​​രം ആ​​ദ്യതാ​​ങ്ങ് 10,913 പോ​​യി​​ന്‍റി​ലാ​​ണ്, ഇ​​തു ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 10,625വ​​രെ ത​​ള​​രാം. വി​​പ​​ണി​​യു​​ടെ പ്ര​​തി​​രോ​​ധം 11,750‐12,299 പോ​​യി​​ന്‍റി​​ലാ​​ണ്. മ​​റ്റു​ സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​ന്നി​​വ സെ​​ല്ലിം​ഗ് മൂ​​ഡി​​ലാ​​ണ്. ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക് തു​​ട​​ങ്ങി​​യ​​വ ഓ​​വ​​ർ സോ​​ൾ​​ഡാ​​യി. ഡെ​​യ‌്‌​ലി ചാ​​ർ​​ട്ടി​​ൽ എം​എ​സി​സി ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യെ സൂ​​ചി​​പ്പി​​ക്കു​​ന്നു.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 41,170ൽ​നി​​ന്ന് 41,037 ലേ​​ക്ക് ഇ​​ടി​​ഞ്ഞാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്, പി​​ന്നീ​​ട് ഒ​​രി​​ക്ക​​ൽ​പോ​​ലും ആ ​​റേ​​ഞ്ചി​​ലേ​​ക്കു തി​​രി​​ഞ്ഞു​നോ​​ക്കാ​​ൻ​പോ​​ലും സൂ​​ചി​​ക​​യ്ക്കാ​​യി​​ല്ല. അ​​തി​​ശ​​ക്ത​​മാ​​യ വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദത്തി​​ൽ ബോം​​ബെ സൂ​​ചി​​ക​​യ്ക്ക് 40,000ലെ​​യും പി​​ന്നീ​​ട് 39,000 പോ​​യി​​ന്‍റി​ലെ​​യും നി​​ർ​​ണാ​​യ​​ക താ​​ങ്ങും ന​​ഷ്ട​​മാ​​യി.

വാ​​രാ​​ന്ത്യം സെ​​ൻ​​സെ​​ക്സ് 38,297 ലാ​​ണ്. ഈ​​വാ​​രം ആ​​ദ്യ താ​​ങ്ങ് 37,335 പോ​​യി​​ന്‍റി​​ലാ​​ണ്. മു​​ന്നേ​​റാ​​ൻ ശ്ര​​മി​​ച്ചാ​​ൽ 40,143ൽ ​​പ്ര​​തി​​രോ​​ധ​​മു​​ണ്ട്.