മെൽബൺ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം. പ്രസിഡന്റായി സാമൂഹികപ്രവർത്തകനും പരിപാടിയുടെ സംഘാടകനുമായ മദനൻ ചെല്ലപ്പനെയും സെക്രട്ടറിയായി ബിനോയ് തോമസിനെയും തെരഞ്ഞെടുത്തു.
ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനായിരുന്ന ബിനോയ് പോളാണ് രക്ഷധികാരി. ട്രഷറർ - വിനോദ് കൊല്ലംകുളം, വൈസ് പ്രസിഡന്റ് - സജി പഴയാറ്റിൽ ജോയിന്റ് സെക്രട്ടറി - സോയിസ് ടോം എന്നിവരാണ് മറ്റു ഭാരവാഹികൾ.
ജെനോ ജേക്കബ്, തമ്പി ചെമ്മനം, ആമീൻ സാദിക്, കിരൺ ജെയിംസ്, ജിജോ ബേബി, ഓസ്റ്റിൻ ഡെവിസ് എന്നിവരാണണ് നിർവാഹക സമിതി അംഗങ്ങൾ. റോബർട്ട് കുര്യാക്കോസാണ് ഇന്റർ നാഷണൽ കമ്മിറ്റി പ്രതിനിധി.
കേരളത്തിൽ നിന്നും കുടിയേറി വന്നിരിക്കുന്ന മലയാളി വിദ്യാർഥികൾക്ക് സഹായകമാകുന്ന വലിയ ഒരു പദ്ധതി ഉടനെ പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് പുതിയ കമ്മറ്റിയെന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. അതേ സമയം ഓസ്ട്രേലിയയിലെ പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി നടപ്പിലാക്കുന്ന ഫാമിലി കണക്ട് പദ്ധതി അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു
കോവിഡ് കാലത്ത് മലയാളി വിദ്യാർഥികൾക്ക് ഇന്ത്യയിലേക്ക് സൗജന്യ ഫ്ലൈറ്റ് ചാർട്ട് ചെയ്തയച്ച് ശ്രദ്ധേയമായ സംഘടനയാണ് ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്. ഓസ്ട്രേലിയയിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സേവനമാണ് കൂട്ടായ്മ കാഴ്ച്ചവച്ചു പോരുന്നത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലവിൽ വന്ന ഫാമിലി കണക്ട് പദ്ധതിക്ക് ഓസ്ട്രേലിയയിലെ മന്ത്രി തലത്തിലുള്ള നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരുന്നു
ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം
03:04 PM May 02, 2023 | Deepika.com