ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയില്‍ താമസിക്കുന്ന 50 വയസുള്ള പുരുഷനാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
22 പേർക്കാണ് അമേരിക്കയിൽ കൊറോണ ബാധിച്ചിട്ടുള്ളതെന്ന് ട്രംപ് അറിയിച്ചു. പ്രതിരോധം ശക്തമാക്കുന്നതിനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് അമേരിക്കയില്‍ നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനിടെ ചൈനയിൽ ശനിയാഴ്ചയും നിരവധിപ്പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
61 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2,933 ആളുകള്‍ മരിച്ചു. 85,700ലേറെ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചുള്ള മരണം 2,835 ആയി. വൈറസ് ബാധിതരുടെ എണ്ണം 79,251-ലേക്കും ഉയര്‍ന്നു. അതില്‍ 7664 പേര് ഗുരുതരനിലയിലാണ്. 39,002 പേര് സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.