ഓസ്ട്രേലിയയിലും കൊവിഡ് 19 വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. പെർത്തിലാണ് മരണം സ്ഥിരീകരിച്ചത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫീസർ ആണ്ഡ്രൂ റോബർട്ട്സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സർ ചാൾസ് ഗെയ്ഡ്നെർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ എഴുപതിയെട്ടുകാരനാണ് മരിച്ചത്. കൊറോണ റിപ്പോർട്ട് ചെയ്തതിനെ തുടർന്നു ജപ്പാൻ തീരത്തു പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽനിന്നാണ് ഇയാൾക്കും രോഗം പിടിപെട്ടത്. കൊറോണയെ തുടർന്നു ഇയാളുടെ ഭാര്യയും ചികിത്സയിലാണെന്നും ആണ്ഡ്രൂ കൂട്ടിച്ചേർത്തു.