കോവിഡ് -19 വൈറസ് ബാധ ചൈനീസ് വ്യവസായ ഉത്പാദനം കുത്തനേ താഴ്ത്തി. ചൈനയിലെ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ഫെബ്രുവരിയിൽ 35.7 ആയി താണു. ഫെബ്രുവരിയിലെ ഈ സൂചിക ചൈനയുടെ ഔദ്യോഗിക നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയാറാക്കിയതാണ്.
ജനുവരിയിൽ വ്യവസായ ഉത്പാദന പിഎംഐ 50 ആയിരുന്നു. കഴിഞ്ഞ ആഗോളമാന്ദ്യം രൂക്ഷമായി ബാധിച്ച 2008 നവംബറിൽ പോലും പിഎംഐ ഇത്ര താഴെയായിട്ടില്ല. 2008 നവംബറിൽ 38.8 ആയിരുന്നു ചൈനയുടെ പിഎംഐ.
ഈ സൂചിക 50-നു മുകളിലായാൽ ഉത്പാദനം വർധിക്കുന്നു എന്നർഥം. 50 നു താഴെയുള്ളത് ഉത്പാദനം ചുരുങ്ങുന്നതിനെ കുറിക്കുന്നു.
ഫാക്ടറി ഉത്പാദനത്തിന്റെ മാത്രം പിഎംഐ 27.8 ആണ്. പുതിയ ഓർഡറുകളുടേത് ജനുവരിയിലെ 51.4-ൽ നിന്നു ഫെബ്രുവരിയിൽ 29.3 ആയി. സേവന മേഖലയുടേത് 54.1-ൽ നിന്ന് 29.6 ആയി താണു.
ചൈനയിലെ വ്യവസായ മേഖല ഫെബ്രുവരിയിൽ മാന്ദ്യത്തിലൂടെ കടന്നുപോയി എന്നതാണ് വ്യക്തമാക്കുന്നത്. ഉത്പാദനം സാധാരണ ഉള്ളതിന്റെ പകുതിയിൽ താഴെയായി.
മിക്ക പ്രധാന നഗരങ്ങളിലും യാത്രാവിലക്ക് വന്നതിനാൽ ചരക്കുനീക്കവും നടക്കുന്നില്ല. ജോലിക്കാർ ഇല്ലാതിരുന്നത് ലോറിഗതാഗതത്തെയും ബാധിച്ചു. ചൈനയിലെ തുറമുഖങ്ങളിലെ ജീവനക്കാർ പുതുവർഷ അവധിക്കു പോയിട്ടു വരാനിരുന്നപ്പോഴാണു വൈറസ് ബാധ. തന്മൂലം പലരുടെയും മടങ്ങിവരവ് മൂന്നാഴ്ചയിലേറെ വൈകി.
ചൈനീസ് ഉത്പാദനം കുറഞ്ഞത് മറ്റു രാജ്യങ്ങളിലും വ്യവസായിക ഉത്പാദനം കുറച്ചു. ചൈനയിൽനിന്നു ഘടക പദാർഥങ്ങൾ കിട്ടാതായതാണു കാരണം.