സോൻഭദ്ര: കൊറോണ വൈറസ് ഭീതിയേത്തുടർന്ന് ഉത്തർപ്രദേശിലെ ഒബ്ര താപ വൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കെത്തിയ രണ്ട് തെക്കൻ കൊറിയക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശം നൽകി. ദക്ഷിണകൊറിയ ദൂസാൻ കന്പനിയുടെ എച്ച്ആർ മാനേജർ ലാൽ ബാബു ഝാ ആണ് കഴിഞ്ഞദിവസങ്ങളിൽ കൊറിയയിൽനിന്നെത്തിയ രണ്ട് ജീവനക്കാരോട് വീടിനു വെളിയിലിറങ്ങരുതെന്നു നിർദേശിച്ചത്.
ദക്ഷിണ കൊറിയക്കാരായ ഡോൺ കിം, ഡേനം കിം എന്നിവർ അവധിക്കാലത്തിനുശേഷം മടങ്ങിയെത്തിയതാണ്. ഡൽഹി, വാരാണസി വിമാനത്താവളങ്ങളിൽ ഇരുവരെയും പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. കൊറോണ ബാധയില്ലെന്നു കണ്ടെത്തിയെങ്കിലും മുൻകരുതലായാണ് 15 ദിവസം വീടുകളിലിരിക്കാൻ ഇവർക്ക് നിർദേശം നൽകിയതെന്ന് ഝാ കൂട്ടിച്ചേർത്തു. സ്ഥാപനത്തിൽ 50 കൊറിയക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഝാ പറഞ്ഞു.