മെൽബണ്‍: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു. അസോസിയേറ്റ് പ്രഫ. ഡോ. സജീവ് കോശി മെൽബണിലെ റോയൽ ഡെന്റൽ ഹോസ്പിറ്റലിലെ എൻഡോഡോണ്ടിക്സിന്റെ സ്പെഷ്യലിസ്റ്റ് ഹെഡും പ്ലെന്റി വാലി കമ്മ്യൂണിറ്റി ഹെൽത്തിന്റെ ക്ലിനിക്കൽ ഡയറക്ടറുമായിരുന്നു.
സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിലെ പ്രാദേശിക ഉൾക്കാഴ്ചകൾ കൊണ്ടുവരുന്നതിനായി വിക്ടോറിയൻ ഗവണ്മെന്റിന്റെ ഉപദേശക സംഘമായ നോർത്തേണ്‍ മെട്രോപൊളിറ്റൻ പാർട്ണർഷിപ്പിൽ അദ്ദേഹം അംഗമായിരുന്നു.
2007-ൽ ഡോ. കോശി ബേണ്സ്ഡെയ്ൽ റീജണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്തിരുന്നപ്പോൾ, വിക്ടോറിയൻ പബ്ലിക് ഹെൽത്ത് കെയർ അവാർഡിലെ ഏറ്റവും മികച്ച ടീമിനുള്ള മന്ത്രിയുടെ അവാർഡ് ലഭിച്ചു. 2008-ൽ ഓസ്ട്രേലിയൻ ഡെന്റൽ അസോസിയേഷന്റെ പൊതു ദന്തചികിത്സയിലെ മികവിനുള്ള അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.
2010-ൽ വിക്ടോറിയയുടെ ആദ്യത്തെ പബ്ലിക് ഓറൽ ഹെൽത്ത് കെയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 2012 ൽ ഡോ സജീവ് കോശിക്ക് മറ്റൊരു വിക്ടോറിയൻ മൾട്ടി കൾച്ചറൽ അവാർഡ് കൂടി ലഭിച്ചു.
2015 മുതൽ 18 വരെ കൗണ്‍സിൽ ഓഫ് ഓസ്ട്രേലിയൻ ഗവണ്മെന്റ്സ് (ഇഛഅഏ) മിനിസ്റ്റീരിയൽ ഹെൽത്ത് കൗണ്‍സിൽ നാഷണൽ ഡെന്റൽ ബോർഡിലേക്കും ഹെൽത്ത് റെഗുലേറ്ററി ബോഡിയായ അഒജഞഅ യിലേക്കും ഡോക്ടർ കോശിയെ നിയമിച്ചു. ഈ ദേശീയ ബോർഡിൽ നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. പുതുതായി രൂപീകരിച്ച വിക്ടോറിയൻ ക്ലിനിക്കൽ കൗണ്‍സിലിലും അദ്ദേഹം അംഗമായിരുന്നു.
2016-ൽ ഡോ കോശിയെ ഓസ്ട്രേലിയയുടെ അഭിമാനകരമായ സിവിലിയൻ ബഹുമതി നൽകി ആദരിച്ചു . 2021-ൽ വിക്ടോറിയയിലെ നയരൂപീകരണ കമ്മിറ്റി അംഗമായി നിയമിതനായി. 2021 മാർച്ചിൽ ഡോ. സജീവ് കോശിയെ ഷെവലിയർ പദവിയോടെ ഓർഡർ ഓഫ് നൈറ്റ്സ്, ഹോസ്പിറ്റൽ ഓഫ് സെന്റ് ജോണ്‍ (നൈറ്റ്സ് ഹോസ്പിറ്റലർ) ആയി നിയമിച്ചു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും കേരള ഡെന്റൽ കൗണ്‍സിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവണ്മെന്റ് ഡെന്റൽ കോളേജിലെ പൂർവ വിദ്യാർഥിയായ സജീവ് തിരുവനന്തപുരം കൈതമുക്കിൽ കുടുംബത്തിൽ പരേതനായ വി.ഒ. കോശിയുടെ മകനാണ്. ഭാര്യ രജനി കുന്പനാട് സ്വദേശിനി. മക്കൾ: ഡോ. ജിതിൻ സജീവ് (കാർഡിയോളജിസ്റ്റ്), ഡോ. ജീസണ്‍ സജീവ് (എൻഡോഡോണ്ടിസ്റ്റ്).
മെൽബണ്‍ മാർത്തോമ പള്ളിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു
01:35 AM Feb 23, 2023 | Deepika.com