സിഡ്നി: 145 യാത്രക്കാരുമായി പറന്ന കാന്റ്വാസ് വിമാനം ഒറ്റ എൻജിനിൽ സുരക്ഷിതമായി ഇറങ്ങി. ന്യൂസിലൻഡിലെ ഓക്ലൻഡിൽനിന്നു പോയ വിമാനമാണു സിഡ്നി വിമാനത്താവളത്തിൽ ഇറങ്ങിയത്.
3.5 മണിക്കൂറാണ് ഓക്ലൻഡിൽനിന്നു സിഡ്നിയിലേക്കുള്ള യാത്രാസമയം. എന്നാൽ സിഡ്നിയിൽ ഇറങ്ങാൻ ഒരു മണിക്കൂർ ശേഷിക്കെ ബോയിംഗ് 737-838 വിമാനത്തിന്റെ ഒരു എൻജിൻ പ്രവർത്തനരഹിതമായി.
ഇതേത്തുടർന്നു വിമാനത്തിൽനിന്ന് അടിയന്തര സാഹചര്യങ്ങളിൽ നൽകാറുള്ള മേയ്ഡേ സന്ദേശം നൽകി. പിന്നീട് ഒരു എൻജിൻ ഓഫ് ചെയ്തശേഷം പൈലറ്റ് വിമാനം നിലത്തിറക്കുകയായിരുന്നു.
രണ്ട് എൻജിനിൽ ഒന്ന് പ്രവർത്തനരഹിതമായി; ഒറ്റ എൻജിനിൽ വിമാനമിറക്കി പൈലറ്റ്
06:53 AM Jan 19, 2023 | Deepika.com