ഇടവക വികാരി റവ. ഫാ. ഷിനു വർഗീസ് ചടങ്ങിന് സ്വാഗതം അരുളി. റവ. ഐസൻ ജോഷ്വാ (മാർത്തോമ്മാ ചർച്ച്) റവ. ഫാ. ലിജു ശമുവേൽ (സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ബ്രിസ്ബെയ്ൻ) എന്നിവർ ക്രിസ്മസ് പുതുവത്സരസന്ദേശവും, ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റവ. ഫാ. മൈക്കിൾ ഗ്രേസ് ആശംസയും നൽകി.
സംഗീത വിരുന്നിനിടയിൽ സണ്ഡേസ്കൂൾ കുട്ടികൾ സംഘടിപ്പിച്ച കാരോളും, നേറ്റിവിറ്റി സ്കിറ്റും, കാൻഡിൽ ഡാൻസും സന്നിഹിതരായ സമൂഹത്തിന് ഒരു ദൃശ്യ വിരുന്നൊരുക്കി. ക്രിസ്മസ് പുതുവൽസരാഘോഷങ്ങളിൽ റവ. ഐസൻ ജോഷ്വാ, റവ. ഫെലിക്സ് മാത്യു, റവ. ഫാ. മൈക്കിൾ ഗ്രേസ്, സെന്റ് പിറ്റേർസ് & സെന്റ് പോൾസ് ഇടവക വികാരി റവ. ഫാ. ഷിനു വർഗീസ് എന്നീ വൈദീകർ ആദിയോടന്ത്യം പങ്കു ചേർന്നു.
ബ്രിസ്ബെയ്ൻ മലയാളികളുടെ ഇടയിലെ യുവ പ്രതിഭ അഖിൽ തോമസ് & ടീമിന്റെ ക്രിസ്മസ് ഗാനങ്ങൾ ചേർത്തിണക്കിയ ഫ്യുഷൻ കൂടിവന്നവർക്ക് ശ്രവ്യമാധുര്യം നൽകി. സഭകളും ഇടവകകളും തമ്മിലുള്ള ഐക്യവും സ്നേഹവും ഉൗട്ടി ഉറപ്പിക്കുക എന്ന വിധത്തിൽ സംഘടിപ്പിച്ച എക്യുമെനിക്കൽ പ്രോഗ്രാം വിജയകരമാക്കി തീർന്നത് പ്രോഗ്രാമിലെ പാർട്ടിസിപ്പൻസിന്റെ ആത്മാർഥമായ സഹകരണത്താലും, ഇടവകാംഗങ്ങളുടെ നിസ്വാർഥമായ പ്രവർത്താലും, D'Nuhroയുടെ കോ-ഓർഡിനേറ്റർ മാരായ ജ്യോതി സ്കറിയാ, അനീഷ് കെ. ജോയി എന്നിവരുടെ അക്ഷീണ പ്രവർത്താനത്താലുമാണെന്ന് നന്ദി പ്രകടനത്തിൽ ഇടവക സെക്കട്ടറി ജിലോ ജോസ് അറിയിച്ചു. സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി D'Nuhro-2022 ക്രിസ്മസ് പുതുവൽസരാഘോഷങ്ങൾ അവസാനിച്ചു.