സെന്റ് മേരിസ് ക്നാനായ കാത്തലിക് പാരിഷ് മെൽബണ്‍, സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും പത്താം വാർഷിക ഉദ്ഘാടനവും പ്രൗഡോജ്വലമായി 2022 ഒക്ടോബർ 23ന് സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ െആഘോഷിച്ചു.
ഇടവകാംഗങ്ങൾ എല്ലാവരും പ്രസുദേന്തിമാരായ തിരുനാളിന് ഉച്ചക്ക് രണ്ടിന് കൊടിയേറ്റത്തോട് കൂടി ആരംഭം കുറിച്ചു. തുടർന്ന് പടമുഖം സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഇടവക വികാരി ഫാ. ഷാജി പൂത്തറ മുഖ്യ കാർമ്മികനായ ആഘോഷമായ തിരുന്നാൾ കുർബാനയും നടത്തപ്പെട്ടു. സഹകാർമ്മികരായ ഫാ. റ്റിജോ പുത്തൻ പറന്പിൽ തിരുനാൾ സന്ദേശവും, ഫാ. ജോയ്സ് കൊല്ലംകുഴിയിൽ പ്രദക്ഷിണവും നടത്തി.
തിരുനാൾ കുർബാനയ്ക്കുശേഷം നടന്ന വർണനിർഭരമായ തിരുനാൾ പ്രദക്ഷണത്തിന് നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും, വനിതകൾ മുത്തുകുടകളേന്തിയും അണിനിരന്നു. മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളും ബീറ്റ്സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളം, നാസിക്ഡോൾ, മെൽബണ്‍ സ്റ്റാർസ് ചെണ്ടമേളം എന്നിവ പ്രദക്ഷിണം ഭക്തി സാന്ദ്രവും വർണപ്പകിട്ടുള്ളതുമാക്കി.
തിരുനാൾ പ്രദക്ഷണത്തിനുശേഷം, സീറോ മലബാർ മെൽബണ്‍ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ വിശുദ്ധ കുർബാനയുടെ ആശിർവാദവും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ ബീറ്റ്സ് ബൈ സെൻറ് മേരിസ് ചെണ്ടമേളം ആൻഡ് നാസിക് ധോൾ ടീം അംഗങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടത്തപ്പെട്ടു.
പിന്നീട്, പാരിഷ് ഹാളിൽ വിവിധ കൂടാരയോഗങ്ങൾ നടത്തിയ വർണപകിട്ടാർന്ന കലാപരിപാടികൾ തിരുനാളിന് മാറ്റു കൂട്ടി. അതോടൊപ്പം തന്നെ പത്താം വാർഷിക ഉദ്ഘാടനവും നടത്തപ്പെട്ടു. കോട്ടയം അതിരൂപത മുൻ കെസിവൈഎൽ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ ജനറൽ കണ്‍വീനർ ആയ ദശാബ്ദി ആഘോഷങ്ങൾക്ക് ഫാ. ഷാജി പൂത്തറ തിരിതെളിച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ മറ്റു വൈദികർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവർ സന്നിഹിതരായിരുന്നു. അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പരിപാടികളുടെ പ്രകാശനം ഫാ. സിജീഷ് പുല്ലൻകുന്നേൽ നിർവഹിച്ചു. ഇടവകയുടെ വളർച്ചക്കും ദശാബ്ദി ആഘോഷങ്ങളുടെ വിജയത്തിനും എല്ലാവരുടെയും പ്രാർഥനയും സഹകരണവും ഉണ്ടായിരിക്കണമെന്ന് വികാരി അച്ചൻ അഭ്യർഥിച്ചു.
ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുനാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും വികാരി റവ. ഫാദർ പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ജനറൽ കണ്‍വീനർ സിജോ ചാലയിൽ, കൈക്കാര·ാരായ ആശിഷ് വയലിൽ, നിഷാദ് പുലിയന്നൂർ, സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
ാലഹയീിലബരവൃൗരവബ2022ിീ്ല05.ഷുഴ
സോളമൻ ജോർജ്