മുതിർന്ന വൈദീകൻ വന്ദ്യ ജയിംസ് വർഗീസ് കോർ എപ്പിസ്കോപ്പാ, വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് തന്പി സി. ചെമ്മനം, വർഗീസ് ജയിംസ്, നീബാ ജേക്കബ്, സാം ജയിംസ്, തരുണ്‍ സഖറിയാ, ടിസ്മി തന്പി ചെമ്മനം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടവകയുടേതായ ഉപഹാരങ്ങളും പാരിതോഷികവും ഇടവക ട്രസ്റ്റിയും,സെക്രട്ടറിയും ചേർന്ന് സമ്മാനിച്ചു.
എല്ലാ സംഘടനകൾക്കും വേണ്ടി ഉപഹാരങ്ങളും പാരിതോഷികങ്ങളും നൽകപ്പെട്ടു. സാംബേബി അച്ചനും, ടെൻസി കൊച്ചമ്മയും നാളിതുവരെ ഇടവക്കാർ നൽകിയ സ്നേഹാദരവുകൾക്ക് നന്ദി പറഞ്ഞു.
പുതിയ വികാരിയായി സ്ഥാനമേറ്റ ഫാ. സുചിൻ വർഗീസ് മാപ്പിള തനിക്കും സഹധർമ്മിണി ഹെലനി കൊച്ചമ്മക്കും നൽകിയ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അർപ്പിച്ചു. ആങ്കർ ആയിരുന്ന ബസൽ രാജ് വർഗീസിന്റെ പ്രകടനം സമ്മേളനത്തിന് കൊഴുപ്പേകി. ട്രസ്റ്റി ഷെറിൻ മാത്യൂ സ്വാഗതവും സെക്രട്ടറി ജോബി മാത്യൂ നന്ദിയും പറഞ്ഞു.